എന്‍എസ്എസ് ദിനാചരണം: കല്പറമ്പ് സ്കൂളില്‍ ഫ്രീഡം വാള് സമര്‍പ്പിച്ചു
കല്പറമ്പ്: എന്‍എസ്എസ് ദിനാചരണത്തിന്റെ ഭാഗമായി കല്പറമ്പ് ബിവിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ സപ്തദിന ക്യാമ്പില്‍ തയാറാക്കിയ ഫ്രീഡം വാള് പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ.് തമ്പി സ്കൂളിന് സമര്‍പ്പിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ ചികിത്സ ധനസഹായ പദ്ധതിയായ വികെയറില്‍ എന്‍എസ്എസ് വളണ്ടിയേഴ്സ് കൈകോര്‍ക്കുന്നതിന്റെ സ്കൂള്‍തല ഉദ്ഘാടനം പിടിഎ പ്രസിഡന്റ് എന്‍.ജെ. പൗലോസ് മാസ്റ്റര്‍ നിര്‍വഹിച്ചു. ഭവന നിര്‍മാണ പദ്ധതിക്കായുള്ള സ്ക്രാപ്പ് ചലഞ്ച് വാര്‍ഡ് മെമ്പര്‍ ജൂലി ജോയ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ബിജു ആന്റണി, പ്രോഗ്രാം ഓഫീസര്‍ മരിയ പോള്‍, എന്‍എസ്എസ് ലീഡേഴ്സ് നന്ദന നന്ദകുമാര്‍, ജോഫിന്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു