കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറിയുടേയും പ്രവര്‍ത്തി പദവിക്ക് നിരക്കാത്തത്: സിപിഐ
കാട്ടൂര്‍: ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ജീവനക്കാരും കള്ള് സല്‍ക്കാരത്തില്‍ പങ്കു ചേര്‍ന്നത് വഹിക്കുന്ന പദവികള്‍ക്ക് ചേര്‍ന്നതല്ലെന്ന് സിപിഐ കാട്ടൂര്‍ ലോക്കല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ കാമ്പയിനുകള്‍ക്ക് നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്ന വേളയിലാണ് ഈ സല്‍ക്കാരം നടന്നത്. പൊതുസമൂഹത്തില്‍ ജാഗ്രതയും, മാതൃകയും കാണിക്കേണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റും, സെക്രട്ടറി ഉള്‍പ്പെടെയുള്ള ജീവനക്കാരും നടത്തിയ ഈ പ്രവര്‍ത്തികളോട് സിപിഐ യോജിക്കുന്നില്ലെന്നും പ്രസിഡന്റിന്റെ പ്രവര്‍ത്തി ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കിയെന്നും സിപിഐ കാട്ടൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഇ.ജി. നജിന്‍ അഭിപ്രായപ്പെട്ടു.