ഇരിങ്ങാലക്കുട വിദ്യഭ്യാസ ഉപജില്ല സ്കൂള്‍ ശാസ്ത്രോത്സവം ആരംഭിച്ചു
മാപ്രാണം: ഇരിങ്ങാലക്കുട വിദ്യഭ്യാസ ഉപജില്ല സ്കൂള്‍ ശാസ്ത്രോത്സവം ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ജിഷ ജോബി അധ്യക്ഷത വഹിച്ചു. ജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഇന്‍ ചാര്‍ജ് വി. ജസ്റ്റിന് തോമസ്, കൗണ്‍സിലര്‍മാരായ അല്‍ഫോന്‍സ തോമസ്, ബൈജു കുറ്റിക്കാടന്‍, അജിത്ത് കുമാര്‍, സ്കൂള്‍ മാനേജര്‍ ഫാ. ജോയ് കടമ്പാട്ട്, സ്കൂള്‍ മാനേജേഴ്സ് പ്രതിനിധി എ.സി. സുരേഷ്, പി.ജി. ഉല്ലാസ്, റാണി ജോണ്‍, ഷാജന് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ കണ്‍വീനര്‍ പി.എ. ബാബു സ്വാഗതവും ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഡോ. എം.സി. നിഷ നന്ദിയും പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി എഇഒ ഡോ. എം.സി. നിഷ പതാക ഉയര്‍ത്തി. ഗണിതം, സാമൂഹ്യം, ഐടി, പ്രവൃത്തിപരിചയം, ശാസ്ത്രം എന്നിവയാണ് മൂന്ന് ദിവസമായി മേളയില്‍ നടക്കുന്നത്. നാളെ വൈകീട്ട് സമാപിക്കും.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു