സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ആര്‍ദ്രം സാന്ത്വന പരിപാലന കേന്ദ്രം ഇരിങ്ങാലക്കുട വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഹല്യ ഫൗണ്ടേഷന് ആശുപത്രിയുമായി സഹകരിച്ചുകൊണ്ട് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഡോ. പി. വേണുഗോപാലമേനോന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജയന് അരിമ്പ്ര അധ്യക്ഷത വഹിച്ചു. കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.