ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളജില്‍ ദീക്ഷാരംഭ് 2022
ഇരിങ്ങാലക്കുട: മൂല്യങ്ങളില്‍ വേരുറയ്ക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ ലക്ഷ്യമെന്ന് സിഎംഐ തൃശൂര്‍ ദേവമാതാ പ്രവിശ്യയുടെ പ്രൊവിന്‍ഷ്യല്‍ ഫാ. ഡേവിസ് പനക്കല്‍. ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ ഔദ്യോഗികമായ വിദ്യാരംഭം ദീക്ഷാരംഭ് 2022 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, ജോയിന്റ് ഡയറക്ടര്‍ ഫാ. ആന്റണി ഡേവിസ്, വാര്‍ഡ് കൗണ്‍സിലര്‍ ജയ്സണ്‍ പാറേക്കാടന്‍, പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.ഡി. ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ക്രൈസ്റ്റ് ഓട്ടോണോമസ് കോളജ് സെല്‍ഫ് ഫൈനാന്‍സ് കോഴ്സുകളുടെ ഡയറക്ടര്‍ ഫാ. വില്‍സണ്‍ തറയില്‍ വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കുമായി ഓറിയേഷന് ക്ലാസ് നയിച്ചു.

എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
വിജയത്തിന്റെ തിളക്കത്തില്‍ സെന്റ് ആന്‍സ് വീണ്ടും അഭിമാനത്തിന്റെ നെറുകയിലേക്ക്
ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂള്‍ രജത ജൂബിലി ആഘോഷം; വിളംബര ഘോഷയാത്ര നടത്തി