ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ 318ഡി കര്‍മ്മ ശ്രേഷ്ഠ പുരസ്കാരം ജോണ്സണ് കോലങ്കണ്ണിക്ക് സമ്മാനിച്ചു
ഇരിങ്ങാലക്കുട: 2021 22 വര്‍ഷത്തെ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ 318ഡി കര്‍മ്മ ശ്രേഷ്ഠ പുരസ്കാരം കൊമ്പിടിഞ്ഞമാക്കല്‍ ലയണ്‍സ് ക്ലബ് അംഗം ജോണ്സണ് കോലങ്കണ്ണിക്ക് സമ്മാനിച്ചു. 2021 22 വര്‍ഷകാലയളവില്‍ ഇദ്ദേഹം നടത്തിയിട്ടുള്ള വിവിധങ്ങളായ പ്രവര്‍ത്തനങ്ങളുടേയും പ്രത്യേകമായി മെഡിക്കല്‍ ക്യാമ്പുകളുടെ സംഘാടന മികവിനാണ് പുരസ്കാരം. ഏകദേശം 60 ഓളം മെഡിക്കല്‍ ക്യാമ്പുകളാണ് ഇദ്ദേഹം ഈ കാലയളവില്‍ സംഘടിപ്പിച്ചത്. കഴിഞ്ഞ 16 വര്‍ഷങ്ങളിലായി 1300 ഓളം മെഡിക്കല്‍ ക്യാമ്പുകളാണ് ജോണ്സണ് കോലങ്കണ്ണി സംഘടിപ്പിച്ചത്. തൃശൂര്‍ കിണറ്റിങ്ങല്‍ ടെന്നീസ് കോര്‍ട്ട് ഹാളില്‍ നടന്ന അവാര്‍ഡ്ദാന സമ്മേളനത്തില്‍ വച്ച് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണറും മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ സെക്രട്ടറിയുമായ ജോര്‍ജ് മൊറോലി ജോണ്സണ് കോലങ്കണ്ണിക്ക് പുരസ്കാരം കൈമാറി. അവാര്‍ഡ്ദാന സമ്മേളനം
ലോറല്‍സ് മുന്‍ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ വി.പി. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. ജോര്‍ജ് മോറോലി അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുഷമ നന്ദകുമാര്‍ മുഖ്യാതിഥിയായിരുന്നു. മുന്‍ മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്മാന് സാജു ആന്റണി പാത്താടന്‍, വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍മാരായ ടോണി ആനോക്കാരന്‍, ജെയിംസ് വളപ്പില, മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍മാരായ ടി.ജെ. തോമസ്, അഡ്വ. സൂര്യപ്രഭ, ഇ.ഡി. ദീപക് എന്നിവര്‍ പങ്കെടുത്തു.

കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് അവാര്‍ഡില്‍ ക്രൈസ്റ്റ് കോളജിന് അഭിമാന നേട്ടം
സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി