ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടിച്ചങ്ങല
ഇരിങ്ങാലക്കുട: ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ കുട്ടിച്ചങ്ങല തീര്‍ത്തു. ജനപ്രതിനിധികള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, പിടിഎ, അധ്യാപകര്‍, കുട്ടികള്‍ എന്നിവരെ ഉള്‍പ്പെടുത്തി ഇരിങ്ങാലക്കുട ബസ്റ്റാന്‍ഡ് മുതല്‍ ഠാണവരെയുള്ള ഭാഗത്തെ നാല് സ്കൂളുകളില്‍ നിന്നുള്ള ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി കുട്ടികളെയും എന്‍സിസി, ജെആര്‍സി, എസ്പിസി, സ്കൗട്ട് ആന്‍ഡ് ഗയ്ഡ് അംഗങ്ങളെയും അണിനിരത്തി ലഹരിവിരുദ്ധ കുട്ടിച്ചങ്ങല തീര്‍ത്തു. പ്രൈവറ്റ് ബസ്റ്റാന്‍ഡില്‍ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ജിഷ ജോബി അധ്യക്ഷത വഹിച്ച യോഗം നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായാണ് കുട്ടികള്‍ സ്കൂളുകള്‍ക്കു മുന്നില്‍ കുട്ടിച്ചങ്ങല തീര്തത്ത്. സ്കിറ്റ്, ഫ്ളാഷ് മോബ് എന്നിവയും അവതരിപ്പിച്ചു. ഡിഇഒ ഇന്‍ചാര്‍ജ് വി. ജസ്റ്റിന് തോമസ് സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് മുഖ്യാതിഥിയായി. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് അനീഷ് കരീം സന്ദേശം നല്കി. ജിവിഎച്ച്എസ്എസ് ഹെഡ്മിട്രസ് ബീന ബേബി നന്ദി പറഞ്ഞു.

ക്രൈസ്റ്റ് കോളജില്‍ ദേശീയതല മാനേജ്മെന്റ് ഫെസ്റ്റ് ടിജാര സംഘടിപ്പിച്ചു
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി