ഊരകം പള്ളിയില്‍ അമ്മ മഹാസംഗമം സംഘടിപ്പിച്ചു
ഊരകം: ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും മൂര്‍ത്തീഭാവമാണ് ഓരോ അമ്മമ്മാരുമെന്നു ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു. ഊരകം സെന്റ് ജോസഫ്സ് പള്ളിയില്‍ സിഎല്‍സി റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച അമ്മ മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. ടി.എന്‍. പ്രതാപന് എംപി മുഖ്യാതിഥിയായിരുന്നു. പറവൂര്‍ ലക്ഷ്മി കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രഫ. ജോസ് മഴുവഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. ഡയറക്ടര്‍ ഫാ. ആന്‍ഡ്രൂസ് മാളിയേക്കല്‍ ആദരിച്ചു. അനിമേറ്റര്‍ തോമസ് തത്തംപിള്ളി ആമുഖപ്രസംഗം നടത്തി. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം മിനി വരിക്കശേരി, ഡിഡിപി കോണ്‍വെന്റ് സുപ്പീരിയര്‍ മദര്‍ ഹെലെന, രൂപത സിഎല്‍സി പ്രസിഡന്റ് ഗ്ലൈജോ ജോസ്, മാതൃവേദി പ്രസിഡന്റ് ലില്ലി ഫ്രാന്‍സിസ്, സിഎല്‍സി പ്രസിഡന്റ് ജോഫിന്‍ പീറ്റര്‍, സെക്രട്ടറി ഹെന്ന റോസ് ജോണ്സണ്, എന്നിവര്‍ പ്രസംഗിച്ചു. ദിവ്യബലിക്ക് രൂപത ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടര്‍ ഫാ. ജോജി പാലമറ്റത്ത് മുഖ്യകാര്‍മികനായിരുന്നു.