ഇരിങ്ങാലക്കുട നഗരസഭ കേരളോത്സവം 2022 ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ കേരളോത്സവം 2022 നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് ടി.വി. ചാര്‍ളി അധ്യക്ഷത വഹിച്ച യോഗത്തില്‍ വിദ്യാഭ്യാസ കലാ കായിക സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജിഷ ജോബി സ്വാഗതം പറഞ്ഞു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ സുജ സജീവ്കുമാര്‍, സി.സി. ഷിബിന്‍, യൂത്ത് കോര്‍ഡിനേറ്റര്‍ പ്രവീണ്‍സ് ഞാറ്റുവെട്ടി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. നഗരസഭ സെക്രട്ടറി മുഹമ്മദ് അനസ് യോഗത്തിന് നന്ദി രേഖപ്പെടുത്തി. ആദ്യ ദിവസം നഗരസഭാ മൈതാനിയില്‍ ക്രിക്കറ്റ് കളിയോടെ കേരളോത്സവം 2022 മത്സര ഇനങ്ങള്‍ ആരംഭിച്ചു. രണ്ടാം ദിവസമായ ഇന്ന് ക്രൈസ്റ്റ് കോളജ് സ്റ്റേഡിയത്തില്‍ അത്ലറ്റിക്സ് മത്സരങ്ങള്‍ നടത്തുന്നതായിരിക്കും. പങ്കെടുക്കുന്നതിന് പേര് നല്കിയിട്ടുള്ളവര് രാവിലെ എട്ടിന് ക്രൈസ്റ്റ് കോളജ് സ്റ്റേഡിയത്തില്‍ എത്തിച്ചേരേണ്ടതാണ്.

തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് ജനമൈത്രി പോലീസിന്റെ പ്രസിഡന്റായി ടെല്‍സണ്‍ കോട്ടോളി തെരഞ്ഞെടുക്കപ്പെട്ടു
മാലിന്യക്കൂമ്പാരത്തില്‍നിന്ന് കിട്ടിയ സ്വര്‍ണലോക്കറ്റ് ഉടമയ്ക്ക് തിരികെ നല്കി; സത്യസന്ധതയുടെ തിളക്കമായി ഹരിതകര്‍മസേനാംഗം
പ്രഥമ സേവന് ജ്യോതി പുരസ്കാരം ഫാ. ജോണ്‍ കവലക്കാട്ടിന്
ശാസ്ത്രസ്വപ്നങ്ങള്ക്ക് ചിറകുനല്‍കി കുരുന്നുപ്രതിഭകള്നൂതന ആശയങ്ങളും വിസ്മയാവിഷ്കാരങ്ങളുമായി തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് തുടക്കം
ജില്ലാ ശാസ്ത്രമേളയില്‍ ഹരിതസന്ദേശവുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍
16-ാം മത് തൃശൂര്‍ റവന്യൂ ജില്ല സ്കൂള്‍ ശാസ്ത്രോത്സവം നാളെയും മറ്റന്നാളും ഇരിങ്ങാലക്കുടയില്‍