നാടന്‍ ബോംബ് കണ്ടെത്തി നിര്‍വീര്യമാക്കി
ആളൂര്‍: ആളൂര്‍ കൃഷ്ണനഗര്‍ ദേശത്തു ആളൂര്‍ പോലീസും തൃശൂര്‍ റൂറല്‍ സ്ക്വാഡ്, തൃശൂര്‍ റേഞ്ച് ബോംബ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയില്‍ പൊട്ടാതെ കിടന്നിരുന്ന നാടന്‍ ബോംബ് കണ്ടെത്തി നിര്‍വീര്യമാക്കി. ആളൂര്‍ ഇന്‍സ്പെക്ടര്‍ എം.ബി. സിബിന്, എസ്ഐ കെ.എസ്. സുബിന്ത്്, എഎസ്ഐ ജോഷി, എസ് സിപിഒ വില്‍സണ്‍, തൃശൂര്‍ റൂറല്‍ സ്ക്വാഡ് അംഗങ്ങള്‍ ആയ സിപിഒ മുഹമ്മദ് ഷെറിന്, സിപിഒ ഷിനോജ്, റിനു, തൃശൂര്‍ റേഞ്ച് ബോംബ് സ്ക്വാഡ് അംഗങ്ങള്‍ ആയ എസ്ഐ മഹിപാല്‍, സീനിയര്‍ സിപിഒ നിഖില്‍ രവികുമാര്‍ എന്നിവര്‍ അടങ്ങിയ സംഗമാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത് പ്രതികള്‍ക്കായുള്ള അന്വേഷണം ആളൂര്‍ പോലീസ് ഊര്‍ജിതമാക്കി.