കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിത ഇന്റര്‍ സോണ്‍ വോളീബോള്‍: സെന്റ് ജോസഫ്സ് ചാമ്പ്യന്മാര്
ഇരിങ്ങാലക്കുട: കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിത ഇന്റര്‍ സോണ്‍ വോളീബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജ് ചാമ്പ്യന്മാരായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യന്‍ഷിപ്പുകളില്‍ നാല്പത്തി മൂന്നാം തവണയാണ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് കാലിക്കറ്റ് വോളിബോള്‍ ചാമ്പ്യന്മാര് ആകുന്നത്. ഫൈനലില്‍ സെന്റ് മേരീസ് കോളജ് സുല്‍ത്താന്‍ ബത്തേരിയെ തോല്‍പ്പിച്ചാണ് സെന്റ്് ജോസഫ്സ് കോളജ് ചാമ്പ്യന്മാരായത്. മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തില്‍ നൈപുണ്യ കോളജ് കറുകുറ്റി, എസ്എന്‍ കോളജ് ചേളന്നൂരിനെ തോല്‍പ്പിച്ച് മൂന്നാംസ്ഥാനം കരസ്ഥമാക്കി. വിജയികള്‍ക്ക് സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ എലൈസ ട്രോഫികള്‍ സമ്മാനിച്ചു. സെന്റ് ജോസഫ്സ് കോളജ് കായിക വകുപ്പ് മേധാവി ഡോ. സ്റ്റാലിന് റാഫേല്‍, കായികവിഭാഗം അധ്യാപിക തുഷാര ഫിലിപ്പ്, ജനറല്‍ കാപ്റ്റന്‍ ശില്‍പ്പ ഷാജി എന്നിവര്‍ സംസാരിച്ചു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം