ബെസ്റ്റ് കോക്കനട്ട് ഇന്‍ഡസ്ട്രീസ് അവാര്‍ഡ് നേടിയ കെഎല്‍എഫ് നിര്‍മല്‍ സാരഥികളെ ആദരിച്ചു
ഇരിങ്ങാലക്കുട: ബെസ്റ്റ് കോക്കനട്ട് ഇന്‍ഡസ്ട്രീസ് അവാര്‍ഡ് കെഎല്‍എഫ് നിര്‍മല്‍ ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന്. ബെസ്റ്റ് കോക്കനട്ട് ഇന്‍ഡസ്ട്രീസ് അവാര്‍ഡ് നേടിയ കെഎല്‍എഫ് നിര്‍മല്‍ ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സണ്ണി ഫ്രാന്‍സിസ്, ഡയറക്ടര്‍മാരായ പോള്‍ ഫ്രാന്‍സിസ്, ജോണ്‍ ഫ്രാന്‍സിസ്, എന്നിവരെ കെഎല്‍എഫ് നിര്‍മല്‍ ഇന്ഡസ്ട്രീസില് നടന്ന ചടങ്ങില്‍ ആദരിച്ചു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ടി. എന്‍. പ്രതാപന് എംപി മുഖ്യ അതിഥി ആയിരുന്നു. ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കെഎസ്ഇ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ എം.പി. ജാക്സണ്, ഫാ. ജേക്കബ് ഞെരിഞ്ഞാപ്പിള്ളി സിഎംഐ, കെപിഎല്‍ ഓയില്‍ മില്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോസ് ജോണ്‍, ജോര്‍ജ് ജോണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 20 രാജ്യങ്ങള്‍ ഉള്‍െപ്പടുന്ന ഇന്റര്‍നാഷണല്‍ കോക്കനട്ട് കമ്മ്യൂണിറ്റിയുടെ ബെസ്റ്റ് കോക്കനട്ട് ഇന്‍ഡസ്ട്രി വിഭാഗത്തിലാണ് കെഎല്‍എഫ് നിര്‍മല്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. കോക്കനട്ട് ഡെവലപ്മെന്റ് ബോര്‍ഡാണ് ഇന്ത്യയില്‍ നിന്നും കെഎല്‍എഫ് നിര്‍മല്‍ ഇന്‍ഡസ്ട്രീസിനെ നാമനിര്‍ദ്ദേശം ചെയ്തത്. മലേഷ്യയില്‍ വച്ച് നടന്ന 50ാം മത് ഇന്റര്‍നാഷണല്‍ കോക്കോട്ടെക് കോണ്‍ഫറന്‍സ് ആന്‍ഡ് എക്സിബിഷന് ചടങ്ങിലാണ് അവാര്‍ഡ് സ്വീകരിച്ചത്. ലോകത്ത് 90 ശതമാനം നാളികേരോല്‍പന്നങ്ങള്‍ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന രാജ്യങ്ങളുടെ സംഘടനയാണ് ഇന്റര്‍നാഷണല്‍ കോക്കനട്ട് കമ്മ്യൂണിറ്റി. നാളികേര ഉല്പന്ന വൈവിധ്യത്തിനും വികസനത്തിനും വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ക്കും ഒപ്പം അവ ജനങ്ങളിലേക്ക് എത്തിക്കുകയും അതിലൂടെ നാളികേര വികസനം സാധ്യമാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കാണ് ബെസ്റ്റ് കോക്കനട്ട് ഇന്‍ഡസ്ട്രി പുരസ്കാരം നല്‍കുന്നത്. വെളിച്ചെണ്ണ വ്യാപാര മേഖലയില്‍ എണ്‍പത് വര്‍ഷത്തിലേറെ കുടുംബ പാരമ്പര്യമുള്ള സ്ഥാപനമാണ് കെഎല്‍എഫ്.