ലഹരി വിരുദ്ധ കാംപയിന്റെ ഭാഗമായി ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സൗഹൃദ ഫുട്ബോള്‍ മത്സരം നടത്തി
മാപ്രാണം: ലഹരി വിരുദ്ധ കാംപയിന്റെ ഭാഗമായി ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സൗഹൃദ ഫുട്ബോള്‍ മത്സരം നടത്തി. മാപ്രാണത്തെ ഫുട്ബോള്‍ പ്രേമികള്‍ ബ്രസീല്‍ ജഴ്സിയിലും സ്കൂള്‍ ടീം അര്‍ജന്റീന ജഴ്സിയിലും ഗ്രൗണ്ടിലിറങ്ങി. നഗരസഭ ചെയര്‍പെഴ്സണ്‍ സോണിയ ഗിരി കിക്കോഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. ഡിവൈഎസ്പി ബാബു കെ. തോമസ് മുഖ്യാഥിതിയായിരുന്നു. എക്സെസ് ഇന്‍സ്പെക്ടര്‍ അനീഷ് ലഹരി വിരുദ്ധ സന്ദേശം നല്കി. സ്കൂള്‍ മാനേജര്‍ ഫാ. ജോയ് കടമ്പാട്ട് അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ അഡ്വ. കെ.ആര്. വിജയ, പ്രിന്‍സിപ്പല്‍ പി.എ. ബാബു, പിടിഎ പ്രസിഡന്റ് ഷാജന് ജോര്‍ജ്, ഹെഡ് മാസ്റ്റര്‍ ബെഞ്ചമിന്‍ എന്നിവര്‍ പ്രസംഗിച്ചു. മത്സരത്തില്‍ സ്ക്കൂള് ടീം ഒരു ഗോളിന് വിജയിച്ചു. വിജയികള്‍ക്ക് ഫാ. ജോയ് കടമ്പാട്ട് ട്രോഫികള്‍ വിതരണം ചെയ്തു.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു