ജെസിഐ ക്രൈസ്റ്റ് കോളജില്‍ ഒരു ലക്ഷം രൂപ നല്കി വിദ്യാധനം പദ്ധതിക്ക് തുടക്കം കുറിച്ചു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ ജെസിഐ ഇരിങ്ങാലക്കുട ലേഡി ജേസിയുടെ ആഭിമുഖ്യത്തില്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്നതിനാവശ്യമായ പണം സ്വരൂപിക്കുന്ന വിദ്യാധനം പദ്ധതിയിലേക്ക് ഒരു ലക്ഷം രൂപ നല്കി വിദ്യധനം പദ്ധതിക്ക് തുടക്കം കുറിച്ചു. ലേഡി ജേസി പ്രസിഡന്റ് നിഷി നിസാര്‍ ജെസിഐ പ്രസിഡന്റ് മേജോ ജോണ്സണ് എന്നിവര്‍ ചേര്‍ന്ന് ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പിണിക്കപറമ്പലിന് ചെക്ക് കൈമാറി. പ്രോഗ്രാം ഡയറക്ടര്‍ മെല്‍ബി ജിജോ, സഖി മണിലാല്‍, നിസാര്‍ അഷറഫ്, മുന്‍ പ്രസിഡന്റുമാരായ ഡയസ് കാരാത്രക്കാരന്‍, ടെല്‍സണ്‍ കോട്ടോളി, ഡയസ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു