അനാഥ ശിലാഫലകത്തില്‍ റീത്ത് വച്ച് ബിജെപി കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
ഇരിങ്ങാലക്കുട: നഗരസഭ ഓഫീസിന് സമീപം അനാഥമായി കിടക്കുന്ന ശിലാഫലകത്തില്‍ റീത്ത് വച്ച് ബിജെപി കൗണ്‍സിലര്‍മാരുടെ പ്രതിഷേധം. 2019ല്‍ അഞ്ച് ലക്ഷം രൂപ ചിലവില്‍ മുനിസിപ്പല്‍ മൈതാനത്തിന് ചുറ്റും എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിച്ചതിന്റെ ശിലാഫലകത്തിനാണ് ഈ ഗതികേട്. അന്ന് ചെയര്‍മാനായിരുന്ന നിമ്യാ ഷിജുവാണ് ലൈറ്റുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ശിലാഫലകം നഗരസഭയുടെ ആസ്തിയാണെന്നും സ്ഥാപിക്കുന്നില്ലെങ്കില്‍ ഫലകം ഇവിടെ നിന്ന് മാറ്റി സ്ഥലം വൃത്തിയാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന്, കൗണ്‍സിലര്‍മാരായ ടി.കെ. ഷാജുട്ടന്‍, അമ്പിളി ജയന്, സ്മിത കൃഷ്ണകുമാര്‍, മായ അജയന്, സരിത സുഭാഷ് എന്നിവര്‍ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
സ്വന്തം ശ്മശാനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ
സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
ക്രൈസ്റ്റ് കോളജില്‍ വിഭവസമൃദ്ധമായി മെഗാസദ്യ
അമൃത് പദ്ധതിക്ക് സിഗ്നല്‍ കിട്ടാതെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്
പി.വി. പൗലോസ് മാസ്റ്റര്‍ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവന് കുമാറിനും