മതിലകം സെന്റ് ജോസഫ് പള്ളിയില്‍ വൃക്ക രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
മതിലകം: മതിലകം സെന്റ് ജോസഫ് സിറിയന്‍ പള്ളിയുടെ ശതോത്തര സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് വൃക്ക രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബിന്റെയും ഇരിങ്ങാലക്കുട മെട്രോ ആശുപത്രിയുടെയും നേതൃത്വത്തില്‍, മതിലകം പള്ളി കേന്ദ്രസമിതിയുടെയും സായാഹ്ന സൗഹൃദ കൂട്ടായ്മയുടെയും ആതിഥേയത്വത്തില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് വികാരി ഫാ. വില്‍സണ്‍ എലുവത്തിങ്കല്‍ കൂനന്‍ ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട്് കോര്‍ഡിനേറ്റര്‍ ജോണ്സന് കോലങ്കണ്ണി അധ്യക്ഷത വഹിച്ചു. കേന്ദ്ര സമിതി പ്രസിഡന്റ് തോംസണ്‍ ജോസഫ്, സായാഹ്ന സൗഹൃദ കൂട്ടായ്മ കണ്‍വീനര്‍ മൈക്കിള്‍ തെക്കേപീടികയില്‍, ക്യാമ്പ് കോര്‍ഡിനേറ്റര്‍ ഡെന്നി മഞ്ഞളി, അനു ഹാബിന്, അല്‍ഫോന്‍സാ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്കി. ഡോ. എം.ആര്. രാജീവ് എംബിബിഎസ് എംഡി ക്ലാസ് നയിച്ചു.

പൊലിസ് മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 സംഘടിപ്പിച്ചു
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സൗജന്യ അസ്ഥിരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
പറപ്പൂക്കര കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്
സൗജന്യ നേത്രരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
മരുന്നിനൊപ്പം വിഷമില്ലാത്ത ഭക്ഷണവും
ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രിയില്‍ ലോക ഹൃദയദിനാചരണം സംഘടിപ്പിച്ചു