ക്രൈസ്റ്റ് കോളജിലെ മെഗാ ഓണ സദ്യക്ക് ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ അംഗീകാരം
239 ഇനങ്ങളാണ് മെഗാ സദ്യയില്‍ ഉണ്ടായിരുന്നത്. മെഗാ സദ്യ
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് കൊമേഴ്സ് വിഭാഗം വിദ്യാര്‍ഥികള്‍ ഇക്കഴിഞ്ഞ ഓണക്കാലത്തൊരുക്കിയ മെഗാ സദ്യക്ക് ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ അംഗീകാരം. ഇന്ത്യയില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ തയ്യാറാക്കി പ്രദര്‍ശിപ്പിച്ച ഏറ്റവും വലിയ സദ്യയെന്ന ഖ്യാതിയാണ് കോളജ് ഇതുവഴി കരസ്ഥമാക്കിയത്. ഏറ്റവുമധികം വെജിറ്റേറിയന്‍ പരമ്പരാഗത ഭഷ്യവിഭവങ്ങള്‍ ഉണ്ടാക്കിയതും, അണിനിരത്തിയതുമായ വിദ്യാഭ്യാസ സ്ഥാപനം എന്നതാണ് ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അംഗീകരിച്ചത്. ഈ പുരസ്കാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ കോളജുമാണ് ക്രൈസ്റ്റ്. ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അധികൃതര്‍ കോളജ് അധികൃതര്‍ക്ക് കൈമാറി. പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ്, മെഗാ സദ്യ
കോഡിനേറ്റര്‍ എം. സ്മിത ആന്റണി, കൊമേഴ്സ് വിഭാഗം വകുപ്പധ്യക്ഷന് പ്രഫ. കെ.ജെ. ജോസഫ് എന്നിവര്‍ ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങി. ഏറ്റവുമധികം വെജിറ്റേറിയന്‍ പരമ്പരാഗത ഭഷ്യവിഭവങ്ങള്‍ അണിനിരത്തിയതിനാണ് അംഗീകാരമെന്ന് അധികൃതര്‍ വ്യക്തമാക്കി. മെഗാ സദ്യയില്‍ ഉണ്ടായിരുന്ന 239 ഇനങ്ങളാണ് മെഗാ സദ്യയില്‍ ഉണ്ടായിരുന്നത്. 37 തരം പ്രധാന കറികള്‍, 52 തരം സൈഡ് കറികള്‍, 55 തരം തോരനുകള്‍, 20 തരം ചട്ണികള്‍, 12 തരം ഉപ്പേരികള്‍, 18 തരം അച്ചാറുകള്‍, 15 തരം വറുത്ത ഇനങ്ങള്‍, 30 തരം പായസങ്ങള്‍, പ്രധാന വിഭവമായി ചോറ് തുടങ്ങിയവ അടങ്ങിയതായിരുന്നു സദ്യ. 700 പേരാണ് ഈ ഓണസദ്യ കഴിച്ചത്.