കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ വഞ്ചനയ്ക്കെതിരെ ശക്തമായ യുവജന പ്രതിരോധം തീര്‍ക്കുമെന്ന് എഐവൈഎഫ്
പടിയൂര്‍: കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ ദാതാവ് ആകേണ്ടത്തിനു പകരം തൊഴില്നിഷേധിക്കുകയും യുവജനങ്ങളെ ആകെ വഞ്ചിക്കുന്ന ഒരു ഭരണകൂടമാണ് എന്ന് എഐവൈഎഫ് പടിയൂര്‍ മേഖല സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ് വൈശാഖ് അന്തിക്കാട് പറഞ്ഞു. അഭിവാദ്യം ചെയ്തുകൊണ്ട് സിപിഐ മണ്ഡലം സെക്രട്ടറി പി. മണി, സെക്രട്ടറിയേറ്റ് അംഗം കെ.സി. ബിജു, എഐവൈഎഫ് മണ്ഡലം സെക്രട്ടറി ടി.വി. വിബിന്, പ്രസിഡന്റ് പി.എസ്. കൃഷ്ണകുമാര്‍, വൈസ് പ്രസിഡന്റ് എം.പി. വിഷ്ണു ശങ്കര്‍, സിപിഐ ലോക്കല്‍ സെക്രട്ടറി എം.എന്‍. സുഭാഷ്, അസിസ്റ്റന്റ് സെക്രട്ടറി കെ.എ. സുധി, എഐ എസ്എഫ് മണ്ഡലം സെക്രട്ടറി മിഥുന് പോട്ടക്കാരന്‍ എന്നീവര്‍ സംസാരിച്ചു. കെ.എസ്. ശ്യാം രക്തസാക്ഷി പ്രമേയവും, രജനി ബാബു അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി.യു. ദയേഷ് അധ്യക്ഷത വഹിച്ചു. എ.ബി. ഫിറോസ് സ്വാഗതവും വി.ആര്. അജിത്ത് നന്ദിയും പറഞ്ഞു. ഭാരവാഹികളായി സെക്രട്ടറി എ.ബി ഫിറോസ്, പ്രസിഡന്റ് പി.യു. ദയേഷ്, ജോയിന്റ് സെക്രട്ടറി രജനി ബാബു, വൈസ് പ്രസിഡന്റ് സെനറ്റ എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം