സ്റ്റേറ്റ് സര്‍വീസ് പെന്‍ഷന്‍കാരുടെ പരിഷ്ക്കരണ കുടിശിക, ക്ഷാമാശ്വാസ കുടിശിക എന്നിവ അനുവദിക്കുക
ഇരിങ്ങാലക്കുട: സ്റ്റേറ്റ് സര്‍വീസ് പെന്‍ഷന്‍കാരുടെ പരിഷ്ക്കരണ കുടിശിക, ക്ഷാമാശ്വാസ കുടിശിക എന്നിവ അനുവദിക്കുക, സ്റ്റാറ്റൂട്ടറി പെന്ഷന് പുനസ്ഥാപിക്കുക, മെഡിസെപ്പ് അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പെന്‍ഷന്‍കാരുടെ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. ഇരിങ്ങാലക്കുട ടൗണ്‍ ബ്ലോക്കും റൂറല്‍ ബ്ലോക്കും സംയുക്തമായി നടത്തിയ മാര്‍ച്ച് ആല്ത്തറക്കല് ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയഗിരി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സിവില്‍ സ്റ്റേഷന് മുന്പില് നടത്തിയ കൂട്ടധര്‍ണ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് ഉദ്ഘാടനം ചെയ്തു. കെഎസ്എസ്പിയു സംസ്ഥാന കമ്മിറ്റി അംഗം കെകെ. കാര്‍ത്തികേയമേനോന്‍, എം.കെ. ഗോപിനാഥന് മാസ്റ്റര്‍, എം.ടി. വര്‍ഗീസ്, ടി.എം. യോഹന്നാന്, വി.വി. വേലായുധന്, എ.കെ. ചന്ദ്രന്, കെ.ജി. സുബ്രഹ്മണിയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി
രൂപത സിഎല്‍സി മരിയന്‍ 2കെ25 ക്വിസ് മത്സരം; വെസ്റ്റ് ചാലക്കുടി നിത്യസഹായമാതാ ഇടവകക്ക് ഒന്നാം സമ്മാനം