കേരള സ്റ്റേറ്റ് സ്കൂള്‍ ടീം ചാമ്പ്യന്‍ഷിപ്പ്, എറണാകുളം നൈപുണ്യ പബ്ലിക് സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി.
ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സ്കൂള്‍ ടീം ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. എറണാകുളം നൈപുണ്യ പബ്ലിക് സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. സീനിയര്‍ വിഭാഗത്തില്‍ കേന്ദ്രീയ വിദ്യാലയ എസ്എപി പേരൂര്‍ക്കട തിരുവനന്തപുരം, ദേവമാതാ സിഎംഐ സ്കൂള്‍ തൃശൂര്‍, മൗണ്ട് ബഥനി പബ്ലിക് സ്കൂള്‍ കുമ്പള പത്തനംതിട്ട എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ജൂണിയര്‍ വിഭാഗത്തില്‍ എസ്എഫ്എസ് പബ്ലിക് സ്കൂള്‍ ഏറ്റുമാനൂര്‍, സര്‍വോദയ സ്കൂള്‍ തിരുവനന്തപുരം, പള്ളിക്കൂടം സ്കൂള്‍ കോട്ടയം, എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സബ്ജൂണിയര്‍ വിഭാഗത്തില്‍ സെന്റ് മേരിസ് കോണ്‍വെന്റ് സ്കൂള്‍ കണ്ണൂര്‍, സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂള്‍ കടുത്തുരുത്തി കോട്ടയം, എസ്ഡിബിഇ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എറണാകുളം, എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഡോണ്‍ ബോസ്കോ റെ. ഫാ. ഇമ്മാനുവേല്‍ വട്ടക്കുന്നേല്‍ എസ്ഡിബി സമ്മാനങ്ങള്‍ വിതരണം ചെയ്തു. തൃശൂര്‍ ജില്ലാ അസോസിയേഷന് സെക്രട്ടറി പീറ്റര്‍ ജോസഫ്, ട്രഷറര്‍ കെ.യു. നൗഷാദ്, വൈസ് പ്രസിഡന്റ് ഹമീദ് കെ. മുഹമ്മദ്, കെ.വി. കുമാരന് എന്നിവര്‍ പങ്കെടുത്തു.

ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു