ലോക മനുഷ്യാവകാശ ദിനം ആഘോഷിച്ചു
ഇരിങ്ങാലക്കുട: ലോകത്തിലെ മനുഷ്യാവകാശ പ്രവര്‍ത്തനത്തില്‍ കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യമില്ലാത്ത ഈ കാലഘട്ടത്തില്‍ യുവാക്കള്‍ക്ക് വളരെ പ്രധാന്യമുണ്ടെന്ന് മുര്‍ഷിദ് പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ ഓര്ഗനൈസേഷന് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ലോക മനുഷ്യാവകാശ ദിനം തൃശൂര്‍ ഇരിങ്ങാലക്കുട, കാട്ടൂര്‍ അല്‍ബാബ് സെന്‍ട്രല്‍ സ്കൂളില്‍ വെച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി എം. മുര്‍ഷിദ് ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ജില്ലാ കമ്മിറ്റി സെക്രട്ടറി കെ. ധനേഷിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ സി.എല്‍. ജോയ് സ്കൂള്‍ പിആര്‍ഒ പ്രീതീ മോഹേഷ്, എന്നീവര്‍ എന്നിവര്‍ പ്രസംഗിച്ചു.