എഐടിയുസി ദേശീയ സമ്മേളനവേദിയില്‍ ഉയര്‍ത്തുന്ന പതാകജാഥക്ക് ഇരിങ്ങാലക്കുടയില്‍ സ്വീകരണം നല്കി
ഇരിങ്ങാലക്കുട: എഐടിയുസി ദേശീയ സമ്മേളനവേദിയില്‍ ഉയര്‍ത്തുന്ന പതാകജാഥ ഇരിങ്ങാലക്കുടയില്‍ എത്തി. ഇരിങ്ങാലക്കുട മണ്ഡലത്തിന്റെ വടക്കേ അതിര്‍ത്തിയായ കരുവന്നൂര്‍ പുഴയോരത്ത് നിന്ന് നിരവധി തൊഴിലാളികളുടെ ആവേശോജ്വലമായ സ്വീകരണത്തോടെ ബൈക്ക് റാലിയോടെ പുതുക്കാട്, കൈപ്പമംഗലം, ഇരിങ്ങാലക്കുട എന്നീ മണ്ഡലങ്ങളുടെ സ്വീകരണ വേദിയായ ടൗണ്‍ ഹാള്‍ അംഗണത്തിലേക്ക് ആനയിച്ചു, ജാഥ ക്യാപ്റ്റന്‍ പി. രാജു, ജാഥ ഡയറക്ടര്‍ സി.പി. മുരളി, വൈസ് ക്യാപ്റ്റന്‍ എലിസബത്ത് അസീസി എന്നിവര്‍ സ്വീകരണങ്ങള്‍ ഏറ്റ് വാങ്ങി, വിവിധ ട്രൈഡ് യൂണിയന് നേതാക്കള്‍ ഹാരമണിയിച്ച് ജാഥയെ സ്വീകരിച്ചു. ഇരിങ്ങാലക്കുട മണ്ഡലത്തിലെ നേതാക്കളായ പി. മണി, കെ.കെ. ശിവന്, റഷീദ് കാറളം, ബാബു ചിങ്ങാരത്ത്, വര്‍ദ്ധനന്‍ പുളിക്കല്‍, കെ.വി. മോഹനന്, കെ.എസ്. രാധാകൃഷ്ണന് എന്നിവരും, പുതുക്കാട് മണ്ഡലത്തിലെ നേതാക്കളായ പി.കെ. ശേഖരന്, സി.യു. പ്രിയന്, എന്നിവരും കൈപ്പമംഗലം മണ്ഡലത്തിലെ ടി.പി. രഘുനാഥ്, പി.കെ. റഫീക്, കെ.സി. ശിവരാമന് എന്നിവരും നേതൃത്വം നല്കി.

ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു