പി.കെ. ചാത്തന് മാസ്റ്റര്‍ മമ്മോറിയല്‍ ഗവ. യുപി സ്കൂളില്‍ വര്‍ണോത്സവം 2022 സംഘടിപ്പിച്ചു
മാടായികോണം: പി.കെ. ചാത്തന് മാസ്റ്റര്‍ മമ്മോറിയല്‍ ഗവ. യുപി സ്കൂളില്‍ അംഗനവാടി കുരുന്നുകളുടെ സംഗമമായ ഗവ. യുപി വര്‍ണോത്സവം 2022 സംഘടിപ്പിച്ചു. കുട്ടികള്‍ തന്നെ ദീപം തെളിയിച്ചു കൊണ്ട് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത് ഏറെ ശ്രദ്ധേയമായി. കുരുന്നുകളുടെ സര്‍ഗശേഷി മാറ്റുരയ്ക്കുന്ന വേദിയായി വര്‍ണോത്സവം 2022. തുടര്‍ന്ന് നടന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചേയര്‍പേഴ്സണ്‍ അഡ്വ. ജിഷ ജോബി നിര്‍വഹിച്ചു. സീനിയര്‍ അസിസ്റ്റന്റ് പ്രസന്ന ടീച്ചര്‍ ഏവരെയും സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ചു. ഇരിങ്ങാലക്കുട എഇഒ എം.സി. നിഷ മുഖ്യാതിഥിയായ സമ്മേളനത്തില്‍ അധ്യക്ഷ പദവി അലങ്കരിച്ചത് ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സിലര്‍ എ.എസ്. ലിജിയാണ്. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത്, വാര്‍ഡ് കൗണ്‍സിലര്‍മാര്‍ ടി.കെ. ഷാജു, ആര്‍ച്ച അനീഷ്, കെ.ആര്. ലേഖ, സരിത സുഭാഷ്, സതി സുബ്രപമണ്യന്, പിടിഎ പ്രസിഡന്റ് പി.വി. പ്രജീഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കലാപരിപാടികള്‍ അവതരിപ്പിച്ച കുരുന്നുകള്‍ക്കുള്ള സമ്മാനദാനത്തിനുശേഷം പ്രീ പ്രൈമറി വിഭാഗം അധ്യാപിക വിജയലക്ഷ്മി ടീച്ചര്‍ ഏവര്‍ക്കും നന്ദി പറഞ്ഞു.

ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു