കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഇരിങ്ങാലക്കുട ബ്ലോക്ക് കോണ്‍ഗ്രസ് നടത്തിയ സമര പ്രചാരണ വാഹന ജാഥക്ക് സമാപനം
ഇരിങ്ങാലക്കുട: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഇരിങ്ങാലക്കുട ബ്ലോക്ക് കോണ്‍ഗ്രസ് നടത്തിയ സമര പ്രചാരണ വാഹന ജാഥക്ക് സമാപനം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് ടി.വി. ചാര്‍ളി നയിച്ച സമര പ്രചാരണ വാഹന ജാഥയുടെ സമാപനം ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു. കെപിസിസി നിര്‍വാഹക സമിതി അംഗം എംപി ജാക്സണ് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സതീഷ് വിമലന്, മണ്ഡലം പ്രസിഡന്റുമാരായ ജോസഫ് ചാക്കോ, ബൈജു കുറ്റിക്കാടന്‍, ബ്ലോക്ക് ഭാരവാഹികളായ എല്‍.ഡി. ആന്റോ, സുജ സഞ്ജീവ്കുമാര്‍, വിജയന് ഇളയേടത്ത്, വി.എം. ബൈജു, പോള്‍ കരുമാലിക്കല്‍, കെ.കെ. ചന്ദ്രന്, പി.എ. ചന്ദ്രശേഖരന്, എം.ആര്. ഷാജു, സിജു യോഹന്നാന്, ജോസ് മാമ്പിള്ളി, എ.സി. സുരേഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.