പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സൗജന്യ ഡയാലിസിസ് കൂപ്പണ്‍ വിതരണം ചെയ്തു
പുല്ലൂര്‍: സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സംഘടിപ്പിച്ച കരുതലിനൊരു കൈതാങ്ങ്് ഫുഡ് ഫെസ്റ്റ് 2022 ലൂടെ അര്‍ഹതപ്പെട്ട ഡയാലിസിസ് രോഗികള്‍ക്കുവേണ്ടി സമാഹരിച്ച തുകയുടെ സൗജന്യ ഡയാലിസിസ് കൂപ്പണ്‍ വിതരണം ചെയ്തു. ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഫ്ലോറിയെ മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി ചടങ്ങില്‍ ആദരിച്ചു. സിസ്റ്റര്‍ ഫ്ലോറി എഴുതി തയ്യാറാക്കിയ ബൈബിള്‍ പുതിയ നിയമം കയ്യെഴുത്തു പ്രതിയുടെ പ്രകാശനം റവ. ഡോ. കിരണ്‍ തട്ട്ല നിര്‍വഹിച്ചു. ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട് സിസ്റ്റര്‍ റീത്ത, ചീഫ് സൈക്കിയാട്രിസ്റ് ഡോ. എം.വി. വാറുണ്ണി, മാനേജര്‍ ഓപ്പറേഷന്‍സ് ആന്‍ജോ ജോസ്, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റര്‍ സുമ സിഎസ്എസ്, എന്‍എബിഎച്ച് കോര്‍ഡിനേറ്റര്‍ ജിന്‍സി എന്നിവര്‍ സംസാരിച്ചു.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍; സെന്റ് തോമസ് കത്തീഡ്രല്‍ ദീപാലങ്കാരപ്രഭയില്
കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി