ചാരായവും വാഷും വാറ്റ് ഉപകരണങ്ങളും കണ്ടെത്തി
ഇരിങ്ങാലക്കുട: 29 ലിറ്റര്‍ ചാരായവും 150 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും കണ്ടെത്തി. ഇഞ്ചക്കുണ്ട് കണ്ണമ്പുഴ വീട്ടില്‍ ഷില്‍ജു (39) വിന്റെ വീട്ടില്‍ നിന്നുമാണ് കണ്ടെത്തിയത്. ഐ.ബി പ്രിവന്റീവ് ഓഫീസര്‍ അബ്ദ ഗലി നലകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഇഞ്ചക്കുണ്ട് ഭാഗത്ത് നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെത്തിയത്. ഇരിങ്ങാലക്കുട റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ കെ.എ. അനീഷ് പ്രതിയെ അറസ്റ്റ് ചെയ്തു. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ സുനില്‍, ഐബി പ്രിവന്റീവ് ഓഫീസര്‍ അബ്ദ ഗലി, എക്സൈസ് ഉദ്യോഗസ്ഥരായ ജീവേഷ്, ഷെന്നി, രാജേന്ദ്രന്, ശ്യാമലത, എക്സൈസ് ഡ്രൈവര്‍ ഷാന്‍ എന്നിവര്‍ റെയ്ഡ് സംഘത്തില്‍ ഉണ്ടായിരുന്നു.

കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
വെള്ളാനി കോള്‍പാട കര്‍ഷകസംഘം വാര്‍ഷിക പൊതുയോഗം നടത്തി
കെ.വി. ചന്ദ്രന് സ്മാരക ചന്ദ്രപ്രഭ പുരസ്കാരം നാട്യാചാര്യന് വേണുജിക്ക്
ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു
കെ.വി. ഉണ്ണി അനുസ്മരണ ദിനാചരണം നടത്തി
പൊലിസ് മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 സംഘടിപ്പിച്ചു