വന്‍ ചീട്ടുകളി സംഘം അറസ്റ്റില്‍
ഇരിങ്ങാലക്കുട: പണംവച്ചു ചീട്ടുകളി നടത്തിയിരുന്ന എട്ടംഗ സംഘം അറസ്റ്റിലായി. ഇരിങ്ങാലക്കുട സ്വദേശികളായ വത്സന് (61), അബ്ദുള്‍സലാം (48), വില്സന് (65), വെങ്കിടങ്ങ് സ്വദേശി ഫവാസ് (32), കൈപമംഗലം സ്വദേശി ഹനീഫ (71), അബ്ദുള്‍ഖാദര്‍ (51),വലപ്പാട് സ്വദേശി ജയപ്രകാശ് (62), എസ്എന്‍ പുരം സ്വദേശി ഷംസുദ്ദീന് (53) എന്നിവരെയാണ് തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ഡോങ്ഗ്രേയുടെ നിര്‍ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസ്, ഇന്‍സ്പെക്ടര്‍ അനീഷ് കരീം എന്നിവര്‍ അറസ്റ്റു ചെയ്തത്. പിടിയിലായവര്‍ വന്‍തോതില്‍ പണം വച്ച് ചീട്ടുകളിക്കുന്നവരാണ്. ഒരു ലക്ഷത്തി മുപ്പത്തേഴായിരം രൂപയോളം കളിക്കളത്തില്‍ നിന്നു പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തില്‍ ഈസ്റ്റ് കോമ്പാറയില്‍ നിന്നാണ് ചീട്ടുകളി സംഘം പിടിയിലായത്. ഇരിങ്ങാലക്കുട എസ്ഐ എം.എസ്. ഷാജന്, അനില്‍കുമാര്‍, എഎസ്ഐ ശ്രീധരന്, സീനിയര്‍ സിപിഒ മാരായ ഇ.എസ്. ജീവന്, സോണി സേവ്യര്‍, എ.കെ. രാഹുല്‍, സിപിഒ കെ.എസ്. ഉമേഷ് എന്നിവരടങ്ങിയ സംഘമാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്.