ഡിവൈഎഫ്ഐ ടിവി ചലഞ്ചിന്റെ ഭാഗമായി വൈദ്യുതിയും ടിവിയും ഡിഷ്കണക്ഷനും എത്തിച്ച് പടിയൂര്‍ മേഖലാ കമ്മിറ്റി
പടിയൂര്‍: സിപിഐഎം പടിയൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും പഞ്ചായത്ത് പ്രസിഡന്റുമായ സി.എസ്. സുധന്റേയും പടിയൂര്‍ മേഖലാ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെയും ഇടപെടലിന്റെ ഭാഗമായി റേഷന്‍ കാര്‍ഡു പോലും ഇല്ലാതിരുന്ന എടതിരിഞ്ഞി എച്ച്ഡിപിഎസ്എച്ച്എസ്എസിലെ 10ാം ക്ലാസ് വിദ്യാര്‍ഥിനി ശ്രേയക്കു ഇനി ഓണ്‍ലൈന്‍ പഠനം ആരംഭിക്കാം. പടിയൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് നിവാസിയായ ചെന്നറ വിജിയുടെ മകളാണു ശ്രേയ. ഇവര്‍ക്കു റേഷന്‍ കാര്‍ഡു പോലും ഉണ്ടായിരുന്നില്ല. വിഷയത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.എസ്. സുധന് ഇടപെട്ട് വീട് വൈദ്യുതീകരിക്കുകയും വയറിംഗ് ഉള്‍പ്പെടെ നടത്തുകയും ചെയ്യുന്നു. ടിവിയും ഡിഷ് കണക്ഷനടക്കമുള്ള പഠന സൗകര്യങ്ങളും ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഒരുക്കി. ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ഭഗത് സിംഗ് യൂണിറ്റ് സെക്രട്ടറി അരുണ്‍ പുളിപറമ്പില്‍, ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി അംഗം പ്രസി പ്രകാശന്, മണികണ്ഠന് പത്താഴക്കാട്ടില്‍, അക്ഷയ് സുരേന്ദ്രന്, വിബിന് അണ്ടിക്കോട്ട്, ബ്രാഞ്ച് സെക്രട്ടറി ശിവദാസന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കി.

തൂഫാന് ഗോളുമായി നടവരമ്പ് ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍
ലഹരിക്കെതിരെ ഒരു മില്യണ്‍ തൂഫാന് ഗോളുകളുമായി ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍
വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജിന് എന്‍ബിഎ അംഗീകാരം
ഓട്ടിസം സെന്റര്‍ പ്രവേശനോത്സവവും പഠനോപകരണ വിതരണവും
മഡഗാസ്കറിലെ നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി ഒരു പുസ്തക ചലഞ്ച്
സ്കൂള്‍ കുട്ടികള്‍ക്ക് തണലേകി ക്രൈസ്റ്റിലെ തവനീഷിന്റെ തണല്‍ പദ്ധതി