പൂമംഗലം ഗ്രാമപഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം
എടക്കുളം: പൂമംഗലം ഗ്രാമപഞ്ചായത്ത് 12ാം വാര്‍ഡ് മാരാത്ത് കോളനി സമഗ്ര വികസനപദ്ധതിയുടെ ഭാഗമായി നവീകരണം പൂര്‍ത്തിയാക്കിയ മിനി കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പറപ്പൂക്കര ഡിവിഷനില്‍ 10 ലക്ഷം രൂപ ചെലവഴിച്ചാണു ഹാള്‍ നവീകരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ചേര്‍പ്പ് ഡിവിഷന് മെമ്പര്‍ പി.കെ. ലോഹിതാക്ഷന്, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണന് എന്നിവര്‍ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് ഡിവിഷന് അംഗം ടി.ജി. ശങ്കരനാരായണന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ആര്. വിനോദ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ കവിത സുരേഷ്, മിനി ശിവദാസ്, പഞ്ചായത്ത് മെമ്പര്‍മാരായ സീസ പേങ്ങന്‍കുട്ടി, കെ.കെ. നടരാജന്, ഷീല ദാസന്, സിന്ധു ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.