ക്രൈസ്റ്റ് എന്‍ജിനീയറിഗ് കോളജില്‍ ക്രിസ്തുമസ് ആഘോഷം
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എന്‍ജിനീയറിഗ് കോളജില്‍ വിപുലമായ രീതിയില്‍ ക്രിസ്തുമസ് ആഘോഷിച്ചു. ക്രൈസ്റ്റ് സ്ഥാപനങ്ങളുടെ മാനേജര്‍ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി സിഎംഐ ആഘോഷങ്ങളില്‍ മുഖ്യാതിഥി ആയി പങ്കെടുത്തു. എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ ക്രിസ്തുമസ് സന്ദേശം നല്കി. ക്രിസ്തുമസ് സ്റ്റാര്‍, കരോള്‍ പ്രോസെഷന്, കരോള്‍ഗാന മത്സരങ്ങള്‍, വിവിധ കലാപരിപാടികള്‍ എന്നിവ ചടങ്ങിന് മിഴിവ് നല്കി. ആഘോഷങ്ങളുടെ ഭാഗമായി ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ നിയോണ്‍ സ്റ്റാറുകളുകള്‍ നിര്‍മിച്ചു വിതരണം ചെയ്തു. കേക്കുകളും വിവിധ ക്രിസ്തുമസ് വിഭവങ്ങളും അടങ്ങിയ സ്റ്റാളും ശ്രദ്ധേയമായി.

മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി