ക്രിസ്തുമസ് മെഗാ കരോള്‍ മത്സര ഘോഷയാത്ര-കനകമല സെന്റ് ആന്റണീസ് ഇടവക ഒന്നാം സ്ഥാനം നേടി
ഇരിങ്ങാലക്കുട: കത്തീഡ്രല്‍ സിഎല്‍സി സംഘടിപ്പിച്ച മെഗാ കരോള്‍ മത്സര ഘോഷയാത്രയില്‍ കനകമല സെന്റ് ആന്റണീസ് ഇടവക ഒന്നാം സ്ഥാനം നേടി. പടിഞ്ഞാറേ ചാലക്കുടി നിത്യസഹായമാതാ ഇടവക രണ്ടാം സ്ഥാനവും തുറവന്‍കുന്ന് സെന്റ് ജോസഫ്സ് ഇടവക മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സമ്മാനങ്ങള്‍ നല്കി. കത്തീഡ്രല്‍ വികാരി ഫാ. പയസ് ചെറപ്പണത്ത് അധ്യക്ഷത വഹിച്ചു. ജോണ്‍ ആന്‍ഡ് കോ പ്രൊപ്രൈറ്റര്‍ സജി നെല്ലിശേരി മുഖ്യാതിഥിയായിരുന്നു. ബെസ്റ്റ് കോക്കനട്ട് ഇന്‍ഡസ്ട്രി അവാര്‍ഡ് നേടിയ കെഎല്‍എഫ് നിര്‍മല്‍ ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ പോള്‍ ഫ്രാന്‍സിസ് കണ്ടംകുളത്തിയെ യോഗത്തില്‍ ആദരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഫെനി എബിന് വെള്ളാനിക്കാരന്‍, അസിസ്റ്റന്റ് വികാരി ഫാ. ഡെല്‍ബി തെക്കുംപുറം, കത്തീഡ്രല്‍ ട്രസ്റ്റി ബിജു പോള്‍ അക്കരക്കാരന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സിഎല്‍സി ജോയിന്റ് ഡയറക്ടര്‍ ഫാ. അനൂപ് പാട്ടത്തില്‍ ആമുഖപ്രഭാഷണവും ജനറല്‍ കണ്‍വീനര്‍ പി.ജെ. ജോയ് നന്ദിയും പറഞ്ഞു.

ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി