പോത്തിന്‍കുട്ടിയുടെ വാല് സാമൂഹിക വിരുദ്ധര്‍ മുറിച്ചെടുത്ത നിലയില്‍
വേളൂക്കര: ക്രിസ്തുമസ് ദിനത്തില്‍ വേളൂക്കര ഗ്രാമപഞ്ചായത്തിന് സമീപം അഞ്ചാം വാര്‍ഡിലെ സ്ഥിരതാമസക്കാരനായ ചാനാടിക്കല്‍ ജയചന്ദ്രന്റെ ഉടമസ്ഥതയിലുള്ള പോത്തിന്‍കുട്ടിയുടെ വാല് സാമൂഹിക വിരുദ്ധര്‍ മുറിച്ചെടുത്ത നിലയില്‍. വേളൂക്കര ഗ്രാമപഞ്ചായത്തില്‍ നിന്നും പദ്ധതി പ്രകാരം ലഭിച്ചതാണ് പോത്തിന്‍കുട്ടി. അവിട്ടത്തൂരില്‍ ബ്ലോക്ക് പഞ്ചായത്തിനുള്ള ഭൂമിയുടെ സമീപത്തുള്ള ഇദ്ദേഹത്തിന്റെ ഗോഡൗണിന് പുറകിലെ പറമ്പില്‍ തീറ്റിയ്ക്കാനായി കെട്ടിയ ഒന്നര വയസുള്ള പോത്തിന്കുട്ടിയോടാണ് ഈ ക്രൂര കൃത്യം ചെയ്യപ്പെട്ടത്. വാല്വട്ടത്തില് മൂര്‍ച്ചയുള്ള ആയുധം കൊണ്ട് മുറിച്ചെടുത്ത നിലയിലാണ് കണ്ടെത്തിയത്. ആളൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി
മീന്‍ വാങ്ങാന്‍ ചെന്നതിനുള്ള വൈരാഗ്യത്താല്‍ ആക്രമണം; പ്രതി പിടിയില്‍
കാറിന് നേരെ കല്ലെറിഞ്ഞ് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍