മുകുന്ദപുരം എന്‍എസ്എസ് യൂണിയന് 1.5 കോടിയുടെ ബജറ്റ്
ഇരിങ്ങാലക്കുട: എന്‍എസ്എസ് മുകുന്ദപുരം താലൂക്ക് യൂണിയന് 2022-23 വര്‍ഷത്തേക്ക് 1.5 കോടി രൂപയുടെ ബജറ്റ്. വാര്‍ഷിക പൊതുയോഗത്തിലാണ് ബജറ്റ് അവതരിപ്പിച്ച് പാസായത്. സാമൂഹിക ക്ഷേമനിധി, കലോത്സവം, ഭജന മണ്ഡപം, വസ്തു സംരക്ഷണം, ഓഫീസ് നവീകരണം, ഹ്യൂമന്‍ റിസോഴ്സ് പ്രവര്‍ത്തനങ്ങള്‍, സംഗമേശ്വര എന്‍എസ്എസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍, വിദ്യാഭ്യാസ ധനസഹായം എന്നിവയ്ക്ക് തുക വിലയിരുത്തി. യൂണിയന് പ്രസിഡന്റ് ഡി. ശങ്കരന്‍കുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. രവീന്ദ്രന്, രമേഷ്കുമാര്‍, ഉണ്ണിക്കൃഷ്ണന്, പി. സുരേഷ്കുമാര്‍, പി.വി. വേണുഗോപാല്‍, എ.പി. ശശി മേനോന്, കെ. ഉണ്ണികൃഷ്ണന്, കെ. ഗോപാലന് നായര്‍, അനില്‍ മുല്ലശേരി, കെ. ദിനേശ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.