സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി സെന്റ് ജോസഫ്സ് കോളജിലെ എന്‍എസ്എസ് യൂണിറ്റ്
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ എന്‍എസ്എസ് യൂണിറ്റുകളുടെ സപ്തദിന സഹവാസ ക്യാമ്പ് നേര്‍വഴി 2022ല്‍ മതിലകം വൈദ്യരത്നം നേഴ്സിംഗ് ഹോം ഒപി സെന്ററിന്റെയും സെന്റ് ജോസഫ്സ് കോളജിലെ എന്‍എസ്എസ് യൂണിറ്റുകളുടെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ അസ്ഥിരോഗ നിര്‍ണയ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പൂമംഗലം ഗ്രാമപായത്തിലെ ഒമ്പതാം വാര്‍ഡ് മെമ്പര്‍ ജൂലി ജോയ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ഡോ. കത്രീന ഉദ്ഘാടനം ചെയ്തു. ഡോ. ശങ്കര്‍ നമ്പൂതിരി നേതൃത്വം നല്കി. ഡോ. ശ്രീലക്ഷ്മി, ഡോ. ശ്രുതി, ഡോ. രഹ്ന, ഡോ. ഹനു എന്നിവരോടൊപ്പം നൂറില്‍പരം എന്‍എസ്എസ് വളന്റിയേഴ്സും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗും എല്‍ ആന്‍ഡ് ടി എഡ്യൂടെക്കും തമ്മില്‍ ധാരണാപത്രം
എംജി യൂണിവേഴ്സിറ്റിയില്‍ നിന്നും ബിഎ സംസ്കൃതത്തില്‍ ഒന്നാം റാങ്ക് നേടി കൃഷ്ണേന്ദു ജയകൃഷ്ണന്
ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റി പഠനോപകരണ വിതരണം
സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
ഫെഡറല്‍ ബാങ്കിന്റെ സഹകരണത്തോടെ ഇരിങ്ങാലക്കുട നാഷണല്‍ സ്കൂളില്‍ പരിസ്ഥിതി ദിനം ആചരിച്ചു