വിദ്യാര്‍ഥികള്‍ക്ക് മേശയും കസേരയും വിതരണം ചെയ്ത് മുരിയാട് ഗ്രാമപഞ്ചായത്ത്
മുരിയാട്: ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചാം ക്ലാസ് വരെയുള്ള എസ്സി വിദ്യാര്‍ഥികള്‍ക്ക് മേശയും കസേരയും വിതരണം ചെയ്തു. ആദ്യഘട്ട വിതരണത്തിന്റെ ഉദ്ഘാടനം ആനന്ദപുരം ഗവ യുപി സ്കൂളില്‍ വച്ച് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു. 150 ഓളം വിദ്യാര്‍ഥികള്‍ക്കാണ് മേശയും കസേരയും വിതരണം ചെയ്തത്. ആദ്യഘട്ടത്തില്‍ 60 വിദ്യാര്‍ഥികള്‍ക്കുള്ള വിതരണം ആണ് നടത്തിയത്. ഉദ്ഘാടന യോഗത്തില്‍ വൈസ് പ്രസിഡന്റ് സരിത സുരേഷ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, എ.എസ്. സുനില്‍കുമാര്‍, നിജി വത്സന്, ശ്രീജിത്ത് പട്ടത്ത്, നിഖിത അനൂപ്, മണി സജയന്, സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീകല, അസിസ്റ്റന്റ് ഇന്ദു ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
പടിയൂരില്‍ കാട്ടുപന്നി ശല്യം രൂക്ഷം; നെല്‍കൃഷി കുത്തിയിളക്കി നശിപ്പിച്ചു