സ്ക്കെയ്റ്റിങ്ങ് സംസ്ഥാനതല ചാമ്പ്യന്‍ഷിപ്പ് നാളെ താണിശേരി വിമല സെന്‍ട്രല്‍ സ്കൂളില്‍
ഇരിങ്ങാലക്കുട: ഒന്നാമത് വിമല സ്ക്കെയ്റ്റിങ്ങ് ചാമ്പ്യന്‍ഷിപ്പ് 2023 നാളെ താണിശേരി വിമല സെന്‍ട്രല്‍ സ്കൂള്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. 50 സ്കൂളുകളില്‍ നിന്നായി 200ല്‍ പരം വിദ്യാര്‍ഥികള്‍ മൂന്ന് തരം സ്കേറ്റ്സ് ഉപയോഗിച്ച് പത്ത് ഇനങ്ങളിലായി മത്സരിക്കുന്ന ചാമ്പ്യന്‍ഷിപ്പ് രാവിലെ പത്തിന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യും. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമ കെ. നായര്‍ അധ്യക്ഷത വഹിക്കും. അഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും ടി.എന്‍. പ്രതാപന് എംപി നിര്‍വഹിക്കും. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിക്കും. ഡിവൈഎസ്പി ബാബു കെ. തോമസ്, ഫാ. ജെയിംസ് പള്ളിപ്പാട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി ഇന്ന് വൈകീട്ട് മൂന്നിന് വിമല സ്കൂളില്‍ നിന്ന് ആരംഭിക്കുന്ന ദീപശിഖ പ്രയാണം ഒളിമ്പ്യന്‍ ലിജോ ഡേവിസ് തോട്ടാന്‍ ഫല്‍ഗ് ഓഫ് ചെയ്യും. വൈകീട്ട് അഞ്ചിന് പൂതംകുളം മൈതാനിയില്‍ സമാപിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സെലിന് നെല്ലിക്കുഴി, പഞ്ചായത്ത് പ്രസിഡന്റ് സീമ കെ. നായര്‍, ജേക്കബ് ജെ. ആലപ്പാട്ട്, സാജു പാറേക്കാടന്‍ എന്നിവര്‍ അറിയിച്ചു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം