സര്‍ഗസംഗമം ഗ്രൂപ്പിന്റെ വാര്‍ഷിക ആഘോഷം പ്രശസ്ത നാടന്‍പാട്ട് കലാകാരന് രാജേഷ് തംബുരു ഉദ്ഘാടനം ചെയ്തു
കാട്ടൂര്‍: കലാസദനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സര്‍ഗ സംഗമം ഗ്രൂപ്പിന്റെ വാര്‍ഷിക ആഘോഷം പ്രശസ്ത നാടന്‍ പാട്ട് കലാകാരന് രാജേഷ് തംബുരു ഉദ്ഘാടനം ചെയ്തു. ടി.കെ. ബാലന് ഹാളില്‍ നടന്ന പരിപാടികളില്‍ കാട്ടൂര്‍ രാമചന്ദ്രന് അധ്യക്ഷനായി. ഡോ. സുഭാഷിണി മഹാദേവന്, പിഎസ്. മുഹമ്മദ് ഇബ്രാഹിം (സിംപ്സണ് ഇബ്രു), രാധാകൃഷ്ണന് വെട്ടത്ത്, പി.കെ. ജോര്‍ജ്, പി.എന്‍. സുനില്‍, രതി കല്ലട എന്നിവര്‍ സംസാരിച്ചു. കവിയരങ്ങ് കെ. ദിനേശ് രാജ ഉദ്ഘാടനം ചെയ്തു. മാപ്പിളപ്പാട്ട്, നാടന്‍ പാട്ട്, കഥകളി സംഗീതം, ചലചിത്ര ഗാനം തുടങ്ങിയ നിരവധി കലാ പരിപാടികളുടെ അവതരണവും നടന്നു.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
ഓപ്പറേഷന് തൂഫാന്; കാട്ടൂരില്‍ എംഡിഎംഎ വേട്ട
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
എടതിരിഞ്ഞിയില്‍ 20 ഗ്രാം എംഡിഎംഎ പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്