അഖിലേന്ത്യാ കിസാന്‍ സഭ (എഐകെഎസ്) സംസ്ഥാന ജാഥ സംഗമം ഇരിങ്ങാലക്കുട മണ്ഡലം സംഘാടകസമിതി രൂപീകരണ യോഗം
ഇരിങ്ങാലക്കുട: അഖിലേന്ത്യാ കിസാന്‍ സഭ (എഐകെഎസ്) സംസ്ഥാന ജാഥ സംഗമം ഇരിങ്ങാലക്കുട മണ്ഡലം സംഘാടകസമിതി രൂപീകരണ യോഗം കിസാന്‍ സഭ ജില്ലാ പ്രസിഡന്റ് കെ.കെ. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.എസ്. ജയ, മണ്ഡലം സെക്രട്ടറി പി. മണി, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീര്‍, എന്‍.കെ. ഉദയ പ്രകാശ്, അനിത രാധാകൃഷ്ണന് എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. കിസാന്‍ സഭ ജില്ലാ കമ്മിറ്റി അംഗം എ.ആര്. രാജീവ് അധ്യക്ഷത വഹിച്ചു. കിസാന്‍സഭ മണ്ഡലം സെക്രട്ടറി ഒ.എസ്. വേലായുധന് സ്വാഗതവും പ്രസിഡന്റ് എ.ജെ. ബേബി നന്ദിയും പറഞ്ഞു. സംഘാടകസമിതി ഭാരവാഹികളായി ചെയര്മാന് പി. മണി, കണ്‍വീനര്‍ ഒ.എസ്. വേലായുധന്, ട്രഷറര്‍ എ.ജെ. ബേബി എന്നിവരെ തിരഞ്ഞെടുത്തു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു