കോണ്‍ഗ്രസിന്റേത് വെറുപ്പിന്റെ രാഷ്ട്രീയമല്ലെന്നു എം.പി. ജാക്സണ്
പുല്ലൂര്‍: വെറുപ്പിന്റെ രാഷ്ട്രീയമല്ല സ്നേഹത്തിന്റെ രാഷ്ട്രീയമാണ് കോണ്‍ഗ്രസ് രാജ്യത്തിനു നല്‍കുന്നതെന്ന് കെപിസിസിസി നിര്‍വാഹക സമിതിയംഗം എംപി ജാക്സണ് പറഞ്ഞു. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റി നടത്തിയ ഭാരത് ജോഡോ ദേശീയോദ്ഗ്രഥന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി സതീഷ് വിമലന്, കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി, സെക്രട്ടറിമാരായ സാജു പാറേക്കാടന്‍, ശ്രീജിത്ത് പട്ടത്ത്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജസ്റ്റിന് ജോര്‍ജ്, പഞ്ചായത്തംഗങ്ങളായ സേവ്യര്‍ ആളൂക്കാരന്‍, കെ. വൃന്ദകുമാരി, നിത അര്ജുനന്, ഭാരവാഹികളായ കെ.എ. ഗംഗാദേവി, എബിന് ജോണ്‍, കെ.എല്‍. ബേബി, ബൈജു മുക്കുളം, കെ.കെ. വിശ്വനാഥന്, തുഷം സൈമണ്‍, തോമസ് ചേനത്തുപറമ്പില്‍, ദാസന് ചെമ്പാലിപറമ്പില്, ലിജോ മഞ്ഞളി, പോളി നെരേപറമ്പില്‍, വര്‍ഗീസ് കൂനന്‍, ശാലിനി ഉണ്ണികൃഷ്ണന്, അശ്വതി സുബിന്, ഡേവീസ് കൂനന്‍, ബാബുട്ടന്, സാബു നങ്ങിണി എന്നിവര്‍ പ്രസംഗിച്ചു.

ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം