ബജറ്റില്‍ തിളങ്ങി ഇരിങ്ങാലക്കുട; സമഗ്ര വളര്‍ച്ചയ്ക്ക് കുതിപ്പേകും: മന്ത്രി ഡോ. ആര്. ബിന്ദു
ബജറ്റില്‍ ഇരിങ്ങാലക്കുട മണ്ഡലത്തില്‍ 650 കോടി രൂപയുടെ പദ്ധതികള്‍
ഇരിങ്ങാലക്കുട: 650 കോടി രൂപയുടെ പദ്ധതികളാണ് മണ്ഡലത്തിനായും ശുപാര്‍ശ ചെയ്തിരിക്കുന്നതെന്ന് മന്ത്രി ഡോ. ആര് ബിന്ദു. കാര്‍ഷികമേഖലക്കും പശ്ചാത്തലസൗകര്യത്തിനും ഗതാഗതമേഖലയ്ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജലസേചന സൗകര്യങ്ങള്‍ക്കും സാംസ്കാരികരംഗത്തിനും സമതുലിതമായ ഊന്നല്‍ നല്കുന്ന മാതൃകാ ബജറ്റാണ് ഇരിങ്ങാലക്കുടക്ക് ഇതെന്നും മന്ത്രി കൂട്ടിചേര്‍ത്തു. കോന്തിപുലം പാടത്ത് സ്ഥിരം തടയണ നിര്‍മിക്കുവാന്‍ 12.21 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. പടിയൂര്‍ പൂമംഗലം കോള്‍ വികസനത്തിന് മൂന്നുകോടി, മണ്ഡലത്തിലെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സിന് ഇരുപതു കോടി, ഭിന്നശേഷി പുനരധിവാസരംഗത്തെ കേരളത്തിലെ അഭിമാനസ്ഥാപനമായ ‘നിപ്മറി’ന് പന്ത്രണ്ടു കോടി, ഉണ്ണായി വാരിയര്‍ കലാനിലയത്തിന് അരക്കോടി, ഇരിങ്ങാലക്കുട നാടകക്കളരി തിയറ്റര്‍ സമുച്ചയത്തിനു പത്തു കോടി എന്നിവ ബജറ്റില്‍ ശുപാര്‍ശ ചെയ്തീട്ടുണ്ട്. കൊമ്പിടിഞ്ഞാമാക്കല്‍ ജംഗ്ഷന് വികസനം (50 കോടി), ഇരിങ്ങാലക്കുട കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്റ് ചുറ്റുമതില്‍ (അഞ്ചു കോടി), കിഴുത്താണി ജംഗ്ഷന് നവീകരണം മനപ്പടി വരെ കാനകെട്ടല് (ഒരു കോടി), കാട്ടൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത് സെന്ററിന് പുതിയ കെട്ടിടം (രണ്ടു കോടി), നന്തി ടൂറിസം പദ്ധതി (പത്തു കോടി), അവുണ്ടര്‍ചാല്‍ പാലം (24 കോടി), കരുവന്നൂര്‍ സൗത്ത് ബണ്ട് റോഡ് (85.35 കോടി), വെള്ളാനി പുളിയംപാടം സമഗ്ര പുനരുദ്ധാരണ പദ്ധതി (3.25 കോടി), കെ എല്‍ ഡി സി കനാല്‍ ഷണ്മുഖം കനാല്‍ സംയോജനം (ഇരുപത് കോടി), ഇരിങ്ങാലക്കുട ബൈപാസ് റോഡ് ഉയര്‍ത്തി കോണ്‍ക്രീറ്റ് നിര്‍മ്മാണം (അമ്പത് കോടി), ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ഇഎം ആര് ഐ സി ടി സ്കാന്‍ ഉള്‍പ്പെടെ സ്കാനിംഗ് യൂണിറ്റ് (പതിനഞ്ചു കോടി), ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് പുതിയ കെട്ടിട സമുച്ചയം (പത്തു കോടി), ഇരിങ്ങാലക്കുടമൂരിയാട്വേളൂക്കര കുടിവെള്ള പദ്ധതി (72 കോടി), ജുഡീഷ്യല്‍ കോര്‍ട്ട് കോംപ്ലക്സ് രണ്ടാം ഘട്ട നിര്‍മ്മാണം (67 കോടി), ആളൂര്‍ ഗ്രാമപ!ഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതി (അമ്പതു കോടി), ഇരിങ്ങാലക്കുട മിനി സിവില്‍ സ്റ്റേഷന് നവീകരഭിന്നശേഷി സൗഹൃദമാക്കല്ലിഫ്റ്റ് നിര്‍മ്മാണ പ്രവൃത്തികള്‍ (രണ്ടു കോടി), ആളൂര്‍ ഗവ.കോളേജ് (25 കോടി), കാറളം ആലുക്കകടവ് പാലം (16കോടി), പടിയൂര്പൊരിഞ്ഞനം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചക്കരപ്പാടം പാലം നിര്‍മ്മാണം (ആറു കോടി), ഇരിങ്ങാലക്കുട നഗരസഭ പൂമംഗലം പഞ്ചായത്ത് വേളൂക്കര പഞ്ചായത്ത് എന്നിവ തമ്മില്‍ ബന്ധിപ്പിക്കുന്ന കുളത്തുംപടിപാലം (രണ്ടര കോടി), കനോലി കനാല്‍ വീതിയും ആഴവും കൂട്ടല്‍ (50 കോടി), കെട്ടുചിറ സ്ലൂയിസ് കം ബ്രിഡ്ജ് നിര്‍മ്മാണം (15 കോടി) എന്നിവ ബജറ്റില്‍ ഇടം നേടിയിട്ടുണ്ട്.