കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാറളം കൃഷി ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും
കാറളം: കൃഷി ഭവനില്‍ സ്ഥിരം കൃഷി ഓഫിസറെ നിയമിച്ച് കര്‍ഷകരുടെ ദുരിതത്തിന് അറുതി വരുത്തണം എന്നാവശ്യപ്പെട്ട് കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാറളം കൃഷി ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി എംപി ജാക്സണ് പരിപാടി ഉദ്ഘാടനം ചെയ്തു. കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ബി. ഷമീര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കര്‍ഷക കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റ് എന്‍.എം. ബാലകൃഷ്ണന് മുഖ്യ പ്രഭാഷണം നടത്തി. കോണ്‍ഗ്രസ് നേതാക്കളായ തിലകന് പൊയ്യാറ, സുബീഷ് കാക്കനാടന്, വി.ഡി. സൈമണ്‍, വേണു കുട്ടശാംവീട്ടില്‍, ഇ.ബി. അബ്ദുള്‍ സത്താര്‍, സണ്ണി തട്ടില്‍, ലൈജു ആന്റണി, സുനില്‍ ചെമ്പിപറമ്പില്‍, ജോയ് നടക്കലാന്, രാംദാസ് വെളിയംകോട്ട്, പ്രമീള അശോകന് എന്നിവര്‍ പ്രസംഗിച്ചു.

പടിയൂരില്‍ കാട്ടുപന്നി ശല്യം രൂക്ഷം; നെല്‍കൃഷി കുത്തിയിളക്കി നശിപ്പിച്ചു
മുരിയാട് പഞ്ചായത്തില്‍ സഞ്ചാര സംരക്ഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ധര്‍ണ നടത്തി
കാറളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഈവനിംഗ് ഒപി നിര്‍ത്തലാക്കിയതിനെതിരെ പ്രതിഷേധിച്ചു
മരുന്നിനൊപ്പം വിഷമില്ലാത്ത ഭക്ഷണവും
വനിതാ സംരംഭകർക്ക് ഇരുചക്രവാഹന സബ്സിഡി നൽകി
കാര്‍ഷിക സംസ്കാരം വിദ്യാര്‍ഥികളിലൂടെ; കനിപ്പന്തല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു