ക്രൈസ്റ്റ് കോളജില്‍ സ്പോര്‍ട്സ് പവലിയന് നാടിന് സമര്‍പ്പിച്ചു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ വോളിബോള്‍, ബാസ്ക്കറ്റ് ബോള്‍ കോര്ട്ട്കളോട് അനുബന്ധിച്ച് നിര്‍മ്മിച്ച സ്പോര്‍ട്സ് പവലിയനും ഗാലറിയും നാടിന് സമര്‍പ്പിച്ചു. മണപ്പുറം ഗ്രൂപ്പിന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നുള്ള സ്പോണ്സര്ഷിപ്പില് ആണ് പവലിയന് നിര്‍മ്മിച്ചത്. ഏകദേശം അഞ്ഞൂറോളം കാണികളെ ഉള്‍കൊള്ളുന്ന ഗാലറി മലപ്പുറം ഗ്രൂപ്പ് ചെയര്മാന് വി.പി. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. നേരത്തെ സംരംഭകത്വം: അവസരങ്ങളും വെല്ലുവിളികളും എന്ന വിഷയത്തില്‍ അദ്ദേഹം കോളജിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി ഒരു പ്രഭാഷണം നടത്തുകയുണ്ടായി. കോളജ് മാനേജര്‍ ഫാ. ജേക്കബ് ഞെരിഞാമ്പള്ളി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജോളി ആന്‍ഡ്രൂസ്, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപറമ്പില്‍, ഐക്യുഎസി കോഡിനേറ്റര്‍ ഡോ. കെ.ജി. ഷിന്റോ, ഇ.ടി. ക്ലബ് കോഡിനേറ്റര്‍ ഡോ. അരുണ്‍ ബാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം