ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ് ബെസ്റ്റ് കൗണ്‍സിലര്‍ പുരസ്കാരം സി.സി. ഷിബിന്‍
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: വെസ്റ്റ് ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബെസ്റ്റ് കൗണ്‍സിലര്‍ അവാര്‍ഡിനു ഇരിങ്ങാലക്കുട നഗരസഭയിലെ 41 കൗണ്‍സിലര്‍മാരില്‍ നിന്നും 38ാം വാര്‍ഡ് കൗണ്‍സിലര്‍ സി.സി. ഷിബിന്‍ അര്‍ഹനായി. നഗരസഭയിലും പ്രത്യേകിച്ച് വാര്‍ഡിലും നടത്തിയിട്ടുളള പ്രവര്‍ത്തനങ്ങളെ മുന്‍നിറുത്തിയാണു ബെസ്റ്റ് കൗണ്‍സിലര്‍ അവാര്‍ഡിനു ഇദ്ദേഹം അര്‍ഹനായത്. മാലിന്യ സംസ്കരണം, വിവിധ റോഡുകളുടെ വികസനം, വാര്‍ഡില്‍ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പെന്‍ഷനും മറ്റു സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭ്യമാക്കി തുടങ്ങി നിരവധി വികസന പ്രവര്‍ത്തികള്‍ സ്വന്തം വാര്‍ഡില്‍ നടത്തി ഷിബിന്‍ ശ്രദ്ധനേടി. കൗണ്‍സിലര്‍ എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുളള നാലാം വാര്‍ഡ് കൗണ്‍സിലര്‍ അല്‍ഫോണ്‍സ തോമസ്, ഒമ്പതാം വാര്‍ഡ് കൗണ്‍സിലര്‍ രമേഷ് വാരിയര്‍, 17ാം വാര്‍ഡ് കൗണ്‍സിലര്‍ ബിജു ലാസര്‍, 32ാം വാര്‍ഡ് കൗണ്‍സിലര്‍ എം.ആര്. ഷാജു എന്നിവരെ വെസ്റ്റ് ലയണ്‍സ് ക്ലബ് പ്രത്യേക പുരസ്കാരങ്ങള്‍ നല്കി ആദരിക്കും.

വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാളിനോടനുബന്ധിച്ച് പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഇടവകയില്‍ വൈദികരെ ആദരിച്ചു
0480 കലാസാംസ്കാരിക സംഘടനയുടെ 2026ലെ വാര്‍ഷികാഘോഷത്തിന് തുടക്കമായി
ക്രൈസ്റ്റ് കോളജിലെ വിദ്യാര്‍ഥിക്ക് ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ അംഗീകാരം
സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ആദരണീയം സംഘടിപ്പിച്ചു
കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് താലൂക്ക് സമ്മേളനം നടത്തി
എന്‍എസ്എസ് താലൂക്ക് യൂണിയന്റെ സമ്പൂര്‍ണ രാമായണ പാരായണ സമര്‍പ്പണം ഉദ്ഘാടനം ചെയ്തു