ഭരണ സമിതിയുടെ അവഗണന; യുഡിഎഫ് മെമ്പര്‍മാര്‍ നില്‍പ്പ് സമരം നടത്തി
വെള്ളാങ്കല്ലൂര്‍: പഞ്ചായത്ത് ഇടതുഭരണ സമിതി യുഡിഎഫ് മെമ്പര്‍മാരുടെ വാര്‍ഡുകളോട് കാണിക്കുന്ന അവഗണയില്‍ പ്രതിഷേധിച്ചു വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിലെ യുഡിഎഫ് മെമ്പര്‍മാര്‍ പഞ്ചായത്തിന് മുന്പില് നില്‍പ്പ് സമരം നടത്തി. അഞ്ചാം വാര്‍ഡില്‍ പോളക്കുളം താനിയത്ത്കുന്നു കോളനി റോഡിനു ബെന്നി ബെഹനാന് എം. പി. മുന്‍കൈ എടുത്തുകൊണ്ട് വന്ന 52 ലക്ഷം രൂപയുടെ പദ്ധതി നടപ്പിലാക്കാന്‍ താല്പര്യം കാണിക്കാത്ത പഞ്ചായത്ത് ഭരണ സമിതിയുടെ വികസന വിരുദ്ധ രാഷ്ട്രീയത്തെ ശക്തമായ സമരം കൊണ്ട് നേരിടുമെന്ന് സമരം ഉത്ഘാടനം ചെയ്തു കൊണ്ട് വെള്ളാങ്കല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അയൂബ് കരൂപ്പടന്ന പറഞ്ഞു. പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ഷംസു വെളുത്തേരി അധ്യക്ഷനായി. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഇ.വി. സജീവ് മുഖ്യപ്രഭാഷണം നടത്തി. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കമാല്‍ കാട്ടകത്തു. ധര്മജന് വില്ലേടത്, വി. മോഹന്‍ദാസ്, വി.എ. നാസര്‍, അനില്‍ മുല്ലശേരി എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ കെ.എ. സദക്കത്തുള്ള, എം.എച്ച്. ബഷീര്‍, കെ. കൃഷ്ണകുമാര്‍, ബിജു പോള്‍, ജാസ്മിന് ജോയ് എന്നിവര്‍ നില്‍പ്പ് സമരത്തിന് നേതൃത്വം നല്കി.

വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
പാലം പൊളിച്ചിട്ട് ഒരു മാസം; പുനര്‍നിര്‍മാണം എങ്ങുമെത്തിയില്ല
ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
ഈ അമ്മയ്ക്കും മകനും മന്ത്രി ഒ.ജെ. ജെനീഷ് സ്നേഹഭവനം ഒരുക്കും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ