കേരള സ്റ്റേറ്റ് പോലീസ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് ഇരിങ്ങാലക്കുട യൂണിറ്റ് ഓഫീസ് തുറന്നു
ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് പോലീസ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ഇരിങ്ങാലക്കുട യൂണിറ്റ് ഓഫീസിന്റെ ഉദ്ഘാടനം കെഎസ്പി പിഡബ്ല്യുഎ സംസ്ഥാന പ്രസിഡന്റ് പി.കെ. ലംബോധരന് നായര്‍ ഐപിഎസ് (റിട്ടയ്ട്) നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.ടി. പ്രേമരാജന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.എം. ആന്റണി ഐപിഎസ് (റിട്ടയ്ട്) മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ജോസ് പീറ്റര്‍, ട്രഷറര്‍ സി.എസ്. ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ചടങ്ങില്‍ യൂണിറ്റ് സെക്രട്ടറി ഇ.ജെ. ക്ലീറ്റസ് സ്വാഗതവും യൂണിറ്റ് വൈസ് പ്രസിഡന്റും റിട്ടയ്ട് സിഐയുമായ സുഭദ്രക്കുട്ടി അമ്മ നന്ദിയും പറഞ്ഞു.

കൈരളി നാട്യ കലാക്ഷേത്രം നൃത്ത വിദ്യാലയത്തിന്റെ 44 ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
ഈ അമ്മയ്ക്കും മകനും മന്ത്രി ഒ.ജെ. ജെനീഷ് സ്നേഹഭവനം ഒരുക്കും
ഓട്ടന്തുള്ളലില് ശിവദര്ശിന് വീണ്ടും വിജയത്തിളക്കം; കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം
പൗരോഹിത്യത്തിന്റെ ജൂബിലി സ്മാരകം; ഇടവകയിലെ കുടുംബത്തിന് വീട് നിര്‍മിച്ച് നല്കി
തൂഫാന് കമാന്‍ഡോസിന്റെ മെഗാ വാക്കത്തോണ്‍ നടത്തി