കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ അജൈവ മാലിന്യ സംസ്കരണം, പരാതി നല്കി
കാട്ടൂര്‍: മാസങ്ങളായി കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ അജൈവ മാലിന്യങ്ങള്‍ സംസ്കരിക്കാത്തതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കിരണ്‍ ഒറ്റാലിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്കി. മാലിന്യങ്ങള്‍ കൂന്ന് കൂടി ഇടുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. പ്രദേശത്ത് കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ നിലനില്ക്കുന്നു. പഞ്ചായത്ത് ഭരണസമിതി നോക്കുകുത്തിയാവുന്നു. തേക്കുമൂലയിലെ സംസ്കരണ പ്ലാന്റിന്റെ വളപ്പില്‍ ടണ്‍കണക്കിന് പ്ലാസ്റ്റിക്ക് ഉള്‍പെടെയുള്ള അജൈവ മാലിന്യങ്ങള്ക്കുന്നുകൂടി കിടക്കുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. മാലിന്യം നീക്കിയിലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുവാനാണ് യൂത്ത് കോണ്‍ഗ്രസിന്റെ നീക്കം. ബ്ലോക്ക് കോണ്‍ഗ്രസ് നേതാക്കളായ എം. മുര്‍ഷിദ്, ഷെമീര്‍ പടവലപറമ്പില്‍, ഓജഗനാഥന്, എന്നിവരുടെ നേത്യത്വത്തില്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തി. അജൈവ മാലിന്യങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്ക്കാന് നീക്കം നടക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. മാലിന്യനീക്കം തടസപെടാനുണ്ടായ സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.