അയ്യങ്കാവ് ഭഗവതീക്ഷേത്രത്തിലെ താലപ്പൊലിയോടനുബന്ധിച്ച്സാംസ്കാരിക സമ്മേളനം
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രം കീഴേടമായ അയ്യങ്കാവ് ഭഗവതീക്ഷേത്രത്തിലെ താലപ്പൊലിയോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനം നകരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. നിര്‍മാണം പൂര്‍ത്തീകരിച്ച സ്റ്റേജിന്റെ മേല്‍ക്കൂര സമര്‍പ്പണവും ദീപാലങ്കാരം സ്വിച്ച് ഓണും നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയാ ഗിരി നിര്‍വഹിച്ചു. ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് അധ്യക്ഷനായി. നടി ശിവാനി മേനോന്, കൂടല്‍മാണിക്യം ദേവസ്വം ഭരണസമിതി അംഗം കെ.ജി. അജയകുമാര്‍, പ്രഫ. സാവിത്രി ലക്ഷ്മണന്, കിഷോര്‍ പള്ളിപ്പാട്ട്, മേല്‍ശാന്തി ശശി എമ്പ്രാന്തിരി, വി.ഡി. പ്രേമപ്രസാദ്, പി. മധു, ആശ സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. ക്ഷേത്രത്തില്‍ ശനിയാഴ്ച രാവിലെ വിശേഷാല്‍ പൂജകള്‍, വൈകീട്ട് ചുറ്റുവിളക്ക്, 7.30ന് ഭരതനാട്യം, പ്രസാദ ഊട്ട്, ഭക്തിസംഗീതം എന്നിവ അരങ്ങേറും.

കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
എവുപ്രാസ്യ ജന്മഗൃഹ കപ്പേളയില്‍ 149-ാം ജന്മദിനത്തിരുനാള് ആഘോഷിച്ചു
കൂടല്മാണിക്യംക്ഷേത്രത്തില് കലവറ നിറക്കല്‍ ചടങ്ങ് ഭക്തിസാന്ദ്രം
ഷ്വേൺസ്റ്റാട്ട് മാതാവിന്റെ തിരുനാൾ ആഘോഷങ്ങൾ നാളെ കാട്ടുങ്ങച്ചിറയിൽ
മാപ്രാണം ഫാത്തിമ മാതാ ദേവാലയത്തില്‍ തിരുനാള്‍ നാളെ
ടൗണ്‍ അമ്പ് ഫെസ്റ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം