ദാഹമകറ്റാന്‍ തണ്ണീര്‍ പന്തലൊരുക്കി കാട്ടൂര്‍ ബാങ്ക്
ഇരിങ്ങാലക്കുട: കടുത്ത ചൂടിനെ അതിജിവിക്കുവാന്‍ നടപ്പിലാക്കുന്ന തണ്ണീര്‍ പന്തല്‍ പദ്ധതിയുടെ ഭാഗമായി കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മാര്‍ക്കറ്റ് റോഡില്‍ ആരംഭിച്ചിട്ടുള്ള സൗജന്യ തണ്ണീര്‍ പന്തല്‍ മുകുന്ദപുരം സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ബില്‍സണ്‍ ഡേവിസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ അധ്യക്ഷത വഹിച്ചു. ബാങ്കിന്റെ തണ്ണീര്‍ പന്തലില്‍ സംഭാരം, തണുത്ത വെള്ളം അത്യാവശ്യം ഒആര്‍എസ് എന്നിവ കരുതിയിട്ടുണ്ട്. വേനല്‍കാലം മുഴുവന്‍ തണ്ണീര്‍ പന്തല്‍ നിലനിര്‍ത്തുമെന്നും പ്രസിഡന്റ് അറിയിച്ചു. ഡയറക്ടര്‍മാരായ കെ.കെ. സതീശന്, പ്രമീള അശോകന്, സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ബാങ്ക് സെക്രട്ടറി ടി.വി. വിജയകുമാര്‍ സ്വാഗതവും ഡയറക്ടര്‍ എം.ജെ. റാഫി നന്ദിയും പറഞ്ഞു.

പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
കാട്ടൂര്‍ തെക്കുംപാടത്ത് ഉടന്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കണം; ബിജെപി പ്രതിഷേധ സമരം
പോഷന്‍ മാ 2026 പരിപാടി സംഘടിപ്പിച്ചു
കാര്‍ഷിക വായ്പ വിതരണ സെമിനാര്‍ നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
വെള്ളാനി കോള്‍പാട കര്‍ഷകസംഘം വാര്‍ഷിക പൊതുയോഗം നടത്തി