ജലക്ഷാമം പരിഹരിക്കണം
ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിലെ രൂക്ഷമായ ജലക്ഷാമത്തിന് അടിയന്തര പരിഹാരം കാണണമെന്ന് കേരള കോണ്‍ഗ്രസ്(ജേക്കബ്) നിയോജക മണ്ഡല പ്രവര്‍ത്തക സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രഫ. ജോണി സെബാസ്റ്റിയന് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സാം തോംസണ്‍ അധ്യക്ഷത വഹിച്ചു. 25 പേര്‍ക്ക് ജില്ലാ പ്രസിഡന്റ് പി.എം. ഏവിയാസ് അംഗത്വം നല്കി. ജില്ലാ സെക്രട്ടറിമാരായ വസന്തന് ചിയാരം, ശക്തിധരന് എടമുട്ടം, ഭരതന് പോത്താട്ടില്, എ.പി. ആന്റണി, കെ.വി. സുനില്‍, ശശി കോട്ടപ്പുറം തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: സാം തോംസണ്‍ (പ്രസിഡന്റ്), ശശി കോട്ടപ്പുറം (വൈസ് പ്രസിഡന്റ്), എ.പി. ആന്റണി (ജനറല്‍ സെക്രട്ടറി), പി.കെ. രമേഷ്, സി.എന്‍. ഉണ്ണിക്കൃഷ്ണന് (സെക്രട്ടറി), ഭരതന് പോത്താട്ടില് (ട്രഷറര്‍).