ആളൊഴിഞ്ഞ പറമ്പില്‍ 70 കിലോയോളം വരുന്ന കഞ്ചാവ് പാക്കറ്റുകള്‍ ഉപേക്ഷിച്ച നിലയില്‍.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട-കാട്ടൂര്‍ റോഡില്‍ താണിശ്ശേരി ചുങ്കത്തിന് അടുത്ത് ആളൊഴിഞ്ഞ പറമ്പില്‍ എഴുപത് കിലോയോളം കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പോലീസ് കണ്ടെത്തി. നാല്പത് പാക്കറ്റുകളിലായിട്ടാണ് ഇവ കിടന്നിരുന്നത്. മാസങ്ങളുടെ പഴക്കമുണ്ട്. ചില പാക്കറ്റുകള്‍ കീറിയ നിലയിലാണ്. തൃശ്ശൂര്‍ റൂറല്‍ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്രേ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസ് നല്കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സിഐ അനീഷ് കരീമിന്റെ നേത്യത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് പാക്കറ്റുകള്‍ കണ്ടെത്തിയത്. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു. കഞ്ചാവ് മെത്ത വിതരണം നടത്തിയിരുന്നതിന്റെ സൂചനകളാണുള്ളത്. ഈ മേഖലയിലെ കഞ്ചാവ് വിതരണവുമായി ബന്ധപ്പെട്ടുള്ളവരെ പോലീസ് സംശയിക്കുന്നുണ്ട്. മുമ്പ് ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ടവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചീട്ടുണ്ട്.